Headlines

മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ്

ഇംഫാൽ: വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംഘർഷമുണ്ടായി വോട്ടിംഗ് തടസ്സപ്പെട്ടയിടങ്ങളിൽ റീപോളിംഗ്. 11 ബൂത്തുകളിലാണ് തിങ്കളാഴ്ച റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാകും വോട്ടെടുപ്പ് നടക്കുകയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. കലാപം തുടരുന്ന മണിപ്പൂരിലും ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച വോട്ട് ചെയ്യാൻ ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ എത്തിയിരുന്നു. 63.13 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് നടന്നത്.


വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. മൊയ്‌രാങ്ങിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ സായുധസംഘം പിടിച്ചിറക്കിക്കൊണ്ടുപോയി. വെടിവയ്പിൽ ഒരാൾക്കു പരുക്കേറ്റു. ബൂത്തിലെത്തിയ സംഘം കോൺഗ്രസിന്റെയും ബിജെപിയുടെയും ഏജന്റുമാർ ആരെന്നു ചോദിച്ച ശേഷം കോൺഗ്രസ് ഏജന്റിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: