Headlines

കോൺഗ്രസ് കുതന്ത്രത്തിന്റെ പാർട്ടി; ജാതി സെൻസസ് ഉയർത്തുന്നത് വോട്ട് തട്ടാനെന്ന് അഖിലേഷ് യാദവ്

ദില്ലി : ഇന്ത്യ സഖ്യത്തിലെ ഭിന്നത കൂടുതൽ വ്യക്തമാക്കി കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്. കോൺഗ്രസിന് വോട്ടു ചെയ്യരുതെന്ന് മധ്യപ്രദേശിൽ പാർട്ടി അണികളോട് അഖിലേഷ് നിർദ്ദേശിച്ചു. ജാതി സെൻസസ് കോൺഗ്രസിൻറെ വോട്ടു കിട്ടാനുള്ള കുതന്ത്രം മാത്രമെന്നും അഖിലേഷ് പറഞ്ഞു. മധ്യപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് സീറ്റു നല്കാൻ കോൺഗ്രസ് തയ്യാറാകാത്തതാണ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചത്. ഇന്ത്യ സഖ്യത്തിലെ സഹകരണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

കോൺഗ്രസിന്റെ ശ്രദ്ധ തെരഞ്ഞെടുപ്പിൽ മാത്രമാണെന്നും ഇന്ത്യ സഖ്യം സ്തംഭിച്ച നിലയിലായെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകൾ പാളിയ പശ്ചാത്തലത്തിലാണ് നിതീഷിന്റെ വിമർശനം. നിതിഷിന്റെ വിമർശനത്തോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. സഖ്യം പൊളിയുമെന്ന് നേരത്തെ തന്നെ ബിജെപി പ്രവചിച്ചിരുന്നുവെന്നും സ്വാർത്ഥ താൽപര്യങ്ങളുള്ളവരാണ് സഖ്യത്തിലെ കക്ഷികളെന്നും അമിത് ഷാ പരിഹസിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: