കണ്ണൂർ: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കിണറ്റിലെറിഞ്ഞു.
ഇക്കഴിഞ്ഞ ആഗ്‌സ്ത്-30 ന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് ഇന്ന് രാവിലെ കിണറില്‍ എറിഞ്ഞത്.
എട്ട് കോല്‍ ആഴത്തില്‍ വെള്ളമുള്ള കിണറില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങിക്കിടക്കുന്നുണ്ട്.
കൊട്ടാരം യു.പി.സ്‌ക്കൂളിന് സമീപത്തെ മാവില പത്മനാഭന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.59 എം 6433 നമ്പര്‍ സുസൂക്കി ആക്സിസ് സ്‌ക്കൂട്ടറാണ് കിണറില്‍ എറിഞ്ഞത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് പത്മനാഭന്‍ ആരോപിച്ചു.
ഇന്നലെ രാത്രി 11 ന് ശേഷമാണ് സംഭവം.
ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ സെക്രട്ടെറിയായി പ്രവര്‍ത്തിച്ചുവരുന്ന പത്മനാഭന്‍ രാഷ്ട്രീയത്തിലുപരിയായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
