ന്യൂഡല്‍ഹി: പാചക വാതക വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 21 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി.ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില 903 രൂപയായി തുടരും.
നിലവിലെ വില വർധനയോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 1,858.5- 1,866.5 രൂപ വിലവരും. വാണിജ്യ സിലിണ്ടറിന്റെ പ്രധാന ഉപഭോക്താക്കളായ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ പോലെയുള്ളവർക്ക് ഈ വിലവർധന വൻ തിരിച്ചടിയാണ്. പച്ചക്കറി വില വർധിക്കുന്നതിനിടെതാണ് വാതക വിലയും വർധിക്കുന്നത്. അതേസമയം വീട്ടാവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ലെന്നതാണ് ഏക ആശ്വാസം. ഈ വർഷം ഓഗസ്റ്റ് അവസാനം സർക്കാർ ഗാർഹിക എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ സെപ്റ്റംബർ ആദ്യം എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് 157 രൂപ കുറച്ചിരുന്നു.
