Headlines

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ ഉടന്‍: മന്ത്രി എം ബി രാജേഷ്





തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ചും, സേവനങ്ങള്‍ ബോധപൂര്‍വം വൈകിപ്പിക്കുന്നതിനെതിരെയും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ പുറത്തിറക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. പൊതുവായ വാട്‌സ് ആപ്പ് നമ്പര്‍ 15 ദിവസത്തിനകം സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.



എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യും. ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണെന്ന് ഉള്‍പ്പെടെ സേവനവും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോര്‍ഡുകള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാപിക്കും.
ഫയലുകള്‍ താമസിപ്പിക്കുകയും അഴിമതി ആക്ഷേപങ്ങള്‍ നേരിടുകയും ചെയ്യുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി ഇവരെ തദ്ദേശ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് നിരീക്ഷിക്കും. ആവശ്യമുള്ള കേസുകളില്‍ പൊലീസ് വിജിലന്‍സിന്റെ അന്വേഷണവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: