തിരുവനന്തപുരം : സംസ്ഥാനത്ത് പഞ്ഞിമിഠായിക്ക് (കോട്ടൺ കാൻഡി) നിരോധനം. കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന് എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
കൃത്രിമ നിറം ചേർത്ത പഞ്ഞിമിഠായിയുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീണിന്റെ ഉത്തരവ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി.

