പ്രമുഖ ബ്രാൻഡുകളുടെ സിഗരറ്റിൽ വ്യാജൻ; കൊച്ചിയിൽ പിടികൂടിയത് അനധികൃത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം

കൊച്ചി: കൊച്ചിയിലെ കാഞ്ഞൂരിൽ അനധികൃതമായി സൂക്ഷിച്ച വലിയ ലഹരി ഉത്പന്നങ്ങളുടെ ശേഖരം പിടികൂടി. ഇതിൽ വലിയ അളവിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളുമുണ്ടായിരുന്നു. ഒരു സ്വകാര്യ സംഭരണ ശാലയിൽ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധിച്ചത്. അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങളുടെ വലിയ ശേഖരം ഇവിടെ കണ്ടെത്തി.

ഇതിന് പുറമെയാണ് വലിയ സിഗിരറ്റ് ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇ-സിഗിരറ്റുകളുടെ ശേഖരവും ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭരണ കേന്ദ്രം നടത്തിയിരുന്ന യുവാക്കൾ കസ്റ്റംസിന്റെ റെയ്ഡിന് പിന്നാലെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇവരെ കസ്റ്റംസ് തെരയുകയാണ് ഇപ്പോൾ. മഞ്ജേഷ് അൽത്താഫ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇരുവരും നെടുമ്പാശേരി സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: