കോഴിക്കോട്: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെത്തുടർന്ന് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. വടകരയിലുള്ള ഇവരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. വില്ല്യാപ്പള്ളി സ്വദേശി അബ്ദുൽ കരീം, ഭാര്യ റുഖിയ എന്നിവരാണ് പിടിയിലായത്. കരീമിനെ വടകരയിൽ നിന്നും റൂഖിയയെ വീട്ടിൽ നിന്നുമാണ് എക്സൈസ് പിടികൂടിയത്. രണ്ടു പേരിൽ നിന്നായി 25ഗ്രാം കഞ്ചാവും അളക്കാനുള്ള ഉപകരണങ്ങളും പിടികൂടി. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
