തിരുവല്ലം:കഴക്കൂട്ടം- കാരോട് ബൈപ്പാസിൽ ദേശീയപാത അതോറിറ്റി ടോൾ നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ സി പി ഐ പ്രവർത്തകർ ടോൾപ്ലാസക്കു മുന്നിൽ മാർച്ചും ധർണയും നടത്തി. കാലടി പ്രേമചന്ദ്രന്റെഅദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ സി പി ഐ ജില്ലാഎക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. മൂന്നു വർഷത്തിനിടയിൽ അഞ്ചാംതവണയാണ് ടോൾനിരക്ക് വർദ്ധിപ്പിക്കുന്നതെന്നും,ടോൾവർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ തുടർ സമരത്തിന് സി പി ഐ നേതൃത്വം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് വെങ്ങാനൂർ ബ്രൈറ്റ് പറഞ്ഞു. സി പി ഐ ലോക്കൽ കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി പനത്തുറ പി ബൈജു സ്വാഗതം പറഞ്ഞു. സിപിഐനേതാക്കളായ കാലടി ജയചന്ദ്രൻ ,പാപ്പനംകോട് അജയൻ,തിരുവല്ലം കെ ഗോപാലകൃഷ്ണൻ നായർ, കാലടിശശികുമാർ, യമുനാദേവി, എസ് വി.രതീഷ്, ആറ്റുകാൽ സുരേഷ് എന്നിവർ പ്രസംഗിച്ചു. തിരുവല്ലം പാലം ജംഗ്ഷനിൽ നിന്നും ആരംഭിച്ചപ്രകടനത്തിന് വിഷ്ണു അമ്പലത്തറ, കുഞ്ഞുമോൻ, ജെ.കലാദേവി, എസ്. ജയ, ഷൈജു നാഥ് ,രേണുക കൊല്ലന്തറ അശോകൻ എന്നിവർ നേതൃത്വം നൽകി.തിരുവല്ലം ആർ മധു നന്ദി പറഞ്ഞു.
തിരുവല്ലത്തെ ടോൾ കൊള്ളക്കെതിരെ സിപിഐ മാർച്ചും ധർണയും നടത്തി
