മുഖ്യധാര മാധ്യമങ്ങളിൽ അവഗണന കനൽ യുട്യൂബ് ചാനലുമായി സിപിഐ; മുതിർന്ന മാധ്യമപ്രവർത്തകർ സഹകരിക്കും






കനൽ യുട്യൂബ് ചാനലുമായി സിപിഐ
തിരുവനനന്തപുരം: ‘കനൽ’ എന്ന പേരിൽ യുട്യൂബ് ചാനലുമായി സിപിഐ. മുഖ്യധാര മാധ്യമങ്ങളിൽ സിപിഐക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് യു ട്യൂബ് ചാനലുമായി സിപിഐ മുന്നോട്ട് പോവുന്നത്. ‘കനൽ’ എന്നാണ് സിപിഐയുടെ ചാനലിന്റെ പേര്. അതേസമയം, മുതിർന്ന മാധ്യമപ്രവർത്തകർ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം. യൂട്യൂബ് ചാനൽ തുടങ്ങുന്നതോടെ പാർട്ടിയുടെ പരിപാടികൾക്കും നേതാക്കൾക്കും ഒരു സ്പേസ് കിട്ടുമെന്നാണ് വിലയിരുത്തുന്നത്.


പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് ‘കനൽ’ തുടങ്ങുന്നത്. മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ നേതൃത്വം നൽകുന്ന സംഘമാണ് ചാനൽ നിയന്ത്രിക്കുക എന്നാണ് വിവരം. മുഖ്യധാരയിൽ നിന്ന് അവഗണന നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു യുട്യൂബ് ചാനലുമായി മുന്നോട്ട് പോവുന്നത്. നേരത്തെ, ചാനൽ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രായോഗികത കണക്കിലെടുത്ത് പിൻമാറുകയായിരുന്നു. സെപ്തംബർ ആദ്യ ആഴ്ച്ച സിപിഐ സംസ്ഥാന സമ്മേളനം നടക്കുകയാണ്. സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും തീരുമാനമുണ്ടായില്ലെന്നാണ് വിവരം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: