സിപിഐ കുണ്ടറ മണ്ഡലം സമ്മേളനം വാക്കേറ്റം; മൂന്ന് നേതാക്കളെ സസ്പെൻ്റ് ചെയ്തു

കൊല്ലം: കുണ്ടറ മണ്ഡലം സമ്മേളനത്തിനിടെയുണ്ടായ വാക്കേറ്റത്തിലും തർക്കത്തിലും മൂന്ന് നേതാക്കളെ സസ്പെൻറ് ചെയ്ത് സിപിഐ. ജില്ലാ കൗൺസിൽ അംഗം എ ഗ്രേഷ്യസ്, മുൻ മണ്ഡലം സെക്രട്ടറി സുരേഷ് കുമാ‍ർ, മണ്ഡലംകമ്മിറ്റി അംഗം വാൾട്ട‍‍ർ എന്നിവ‍‍‍ർക്കെതിരെയാണ് നടപടി.


ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിലായിരുന്നു നടപടിയെടുത്തത്. കഴിഞ്ഞ ദിവസം മണ്ഡലം സെക്രട്ടറിയെ തിരഞ്ഞെടുക്കുമ്പോഴാണ് സമ്മേളനത്തിൽ തർക്കം ഉടലെടുത്തത്. കൊല്ലം ജില്ലയിലെ സിപിഐയുടെ ആദ്യ മണ്ഡലം സമ്മേളനമായിരുന്നു കുണ്ടറയിലേത്.


സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജില്ലാ നേതൃത്വം സേതുനാഥിന്റെ പേര് നിർദേശിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. സെക്രട്ടറിയായി പലതവണ പ്രവർത്തിച്ചിട്ടുള്ള സേതുനാഥിനെ വീണ്ടും സെക്രട്ടറിയാക്കേണ്ടെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുകയായിരുന്നു. 14 അംഗങ്ങളാണ് നിർദേശത്തോട് വിയോജിച്ചത്. ഒൻപതുപേർ അനുകൂലിക്കുകയും രണ്ടംഗങ്ങൾ നിഷ്പക്ഷ നിലപാടെടുക്കുകയുമായിരുന്നു.


തർക്കം ഏറെ നേരം നീണ്ടിട്ടും സമവായമുണ്ടാക്കാനായില്ല. സമ്മേളനത്തിൽ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളിലെ നിരവധി നേതാക്കളുമുണ്ടായിരുന്നു. നിലവിലെ സെക്രട്ടറി സുരേഷ് കുമാറിനെ ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ഉയർന്നു. കാനം പക്ഷത്തിനു മുൻതൂക്കമുള്ള മണ്ഡലം കമ്മിറ്റിയാണ് കുണ്ടറയിലേത്. സുരേഷ്‌കുമാർ ഈ പക്ഷത്തെ ആളാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: