പാലാ: സംസ്ഥാനത്ത് സിപിഐ ലോക്കൽ സമ്മേളനം ഇന്നു മുതൽ ആരംഭിക്കും. കോട്ടയം ജില്ലയിലെ സിപിഐ കരൂർ ലോക്കൽ സമ്മേളനം പ്രകടനവും പൊതുസമ്മേളനത്തോടെ ഇന്ന് ആരംഭിക്കും.പേണ്ടാനം വയലിൽ വൈകുന്നേരം 5.30 ന് റ്റി കെ ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ ഉദ്ഘാടനം ചെയ്യും.ലോക്കൽ സെക്രട്ടറി കെ ബി സന്തോഷ് അധ്യക്ഷത വഹിക്കും.ബാബു കെ ജോർജ്,അഡ്വ തോമസ് വി റ്റി, പി കെ ഷാജകുമാർ,അനു ബാബു തോമസ്, എം റ്റി സജി,അഡ്വ പി ആർ തങ്കച്ചൻ,അഡ്വ പയസ് രാമപുരം,ബിജു തുണ്ടിയിൽ,സിബി ജോസഫ്,എം കെ ഭാസ്കരൻ,ടി കെ ശ്യാമളകുമാരി,അജി വട്ടക്കുന്നേൽ,ടി കെ സജിമോൻ എന്നിവർ പ്രസംഗിക്കും.പ്രകടനം വേരനാലിൽ നിന്നും ആരംഭിക്കും.,9 ഞായറാഴ്ച്ച വി ഡി ഔസേഫ് നഗറിൽ വലവൂർ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ കോട്ടയം ജില്ല സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്യും.എം കെ ഭാസ്കരൻ പതാക ഉയർത്തും.ലോക്കൽ സെക്രട്ടറി കെ ബി സന്തോഷ് റിപ്പോർട്ട് അവതരിപ്പിക്കും.സിപിഐ ജില്ല ട്രഷറാർ ബാബു കെ ജോർജ്,ജില്ല എസിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി,മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം റ്റി സജി എന്നിവർ പ്രസംഗിക്കും.
