ആലപ്പുഴ:സിപിഐ സംസ്ഥാന സമ്മേളനം നഗരിയിൽ എത്തിച്ചേർന്ന മുതിർന്ന നേതാവ് കെ ഇ ഇസ്മായിൽ പൊതുസമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ മടങ്ങിപ്പോയി. സമ്മേളന നഗരിയിൽ എത്തിച്ചേർന്ന ഇസ്മായിൽ നോടൊപ്പം ഫോട്ടോ എടുക്കുന്നതിന് വേണ്ടി പ്രവർത്തകർ ഒഴുകിയെത്തി.റെഡ് വോളണ്ടിയർ മാർച്ച് പകുതിപോലും സമ്മേളനഗരിയിൽ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ പോകാൻ കെ ഇ തീരുമാനിച്ചു. സമ്മേളന നഗരിയിലെ പ്രവേശന കവാടത്തിനു മുന്നിൽ നിലയിറപ്പിച്ച കെ ഇ ഇസ്മായിനെ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകരോടൊപ്പം സൗഹ്യദ സംഭാഷണം നടത്തിയാണ് അദ്ദേഹം മടങ്ങിയത്. പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ആരും ക്ഷണിക്കേണ്ട ആവശ്യമില്ല എന്നും ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന വികാരം ഉള്ളത് കൊണ്ടാണ് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. സമ്മേളന നഗരിയിൽ എത്തിച്ചേർന്ന മുഹമ്മദ് മുഹസിൻ എംഎൽഎ യെയും പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു
