ആലപ്പുഴ: സിപിഐ സംസ്ഥാന കൗൺസിലിൽ വെട്ടി നിരത്തൽ .സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ,കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്ന എ ഐ എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ. എ ഐ ടി യു സി തിരുവനന്തപുരം ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡൻറ് സോളമൻ വെട്ടുകാട്,മുൻ എംഎൽഎ ബാബു പോൾ എന്നിവരെ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കിയതായി സൂചന
ഒഴിവാക്കിയ പ്രമുഖർ
മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, കെ ആർ ചന്ദ്രമോഹൻ,ശുഭേഷ് സുധാകരൻ, കെ കെ ശിവരാമൻ, ബാബുപോൾ , വി ചാമുണ്ണി, ഇ ചന്ദ്രശേഖരൻ, പി കബീർ
പുതുതായി ഉൾപ്പെടുത്തിയവർ
പി കെ രാജു, എ എം റൈസ്, ലിജുജമാൽ, മൻമഥൻ നായർ,ബുഹാരി, കെ ഷാജഹാൻ, സി എ അരുൺകുമാർ, വിമൽ റോയ്, ജോൺ വി ജോസഫ്, കെ എൻ സുഗതൻ,പൊറ്റശ്ശേരി മണികണ്ഠൻ, സുധീഷ് കുമാർ, ടി ജെ രതീഷ്കുമാർ,പി ഗവാസ്, ബിബിൻ എബ്രഹാം, എ അധിൻ തുടങ്ങിയവരെ ഉൾപ്പെടുത്തിയതായി സൂചന.
