തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടിക തയാറായി. വയനാട്ടിൽ ആനി രാജ, തൃശൂരിൽ വിഎസ് സുനിൽകുമാർ,തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും,, മാവേലിക്കരയിൽ സിഎ അരുൺ കുമാർ എന്നിവർ മത്സരിക്കും. സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടിവിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്.
വൈകിട്ട് മൂന്നു മണിക്ക് കൗൺസിൽ യോഗം ചേർന്ന് പ്രഖ്യാപനമുണ്ടായേക്കും. മാവേലിക്കരയിലെ സ്ഥാനാർത്ഥി സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗവും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

