രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം; സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും നൽകും




തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടു സീറ്റുകൾ ഉറപ്പാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെ‍ഡി കടുത്ത വിമ‍ര്‍ശനമാണ് ഉന്നയിച്ചത്.


നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെയാണ് പിരിഞ്ഞിരുന്നു. സിപിഐയും കേരള കോണ്‍ഗ്രസും നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് സീറ്റുകള്‍ വിട്ട് നല്‍കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗക അറിയിപ്പ് ഉടനെയുണ്ടാകും.

എല്‍ ഡി എഫിന് വിജയിക്കാന്‍ ആകുന്ന രണ്ട് സീറ്റുകളില്‍ ഒരു സീറ്റ് സി പി എം ഏറ്റെടുക്കുകയാണെങ്കില്‍ രണ്ടാമത്തെ സീറ്റ് തങ്ങള്‍ക്കു വേണമെന്ന ആവശ്യവുമായി സി പി ഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ ജെ ഡി, എന്‍ സി പി കക്ഷികള്‍ രംഗത്ത് വന്നിരുന്നു. ആര്‍ ജെ ഡിക്കും എന്‍ സി പിക്കും സീറ്റ് നല്‍കാനാവില്ലെന്ന് സി പി എം ആദ്യമെ അറിയിച്ചിരുന്നു.സി പി ഐയുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സി പി എം ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇരുകക്ഷികളും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ലോക്സഭയിലേക്ക് കേരളത്തില്‍നിന്ന് സി പി ഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും പ്രതിനിധിയില്ല. ഈ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വേണമെന്ന നിലപാടില്‍ ഇരു കക്ഷികളുംല ഉറച്ചുനിന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: