സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു.

പട്ടാമ്പി: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓങ്ങല്ലൂർ കള്ളാടിപ്പറ്റ ഞാളൂർ വീട്ടിൽ എൻ.ഉണ്ണികൃഷ്ണൻ (68) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊർണ്ണൂർ സർവീസ് ബാങ്ക് പ്രസിഡന്റ്, കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന റെയ്ഡ്‌കോ വൈസ് ചെയർമാൻ, എഐആർടിഡബ്ലിയുഎഫ് അഖിലേന്ത്യാ സെക്രട്ടറി, ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ നിർവഹിക്കുകയായിരുന്നു.

ഓങ്ങല്ലൂർ കൊറ്റരാട്ടിൽ പരേതനായ ഗണപതി നായരുടെയും, ഞാളൂർ പാറുക്കുട്ടി അമ്മയുടേയും മകനാണ്.

ഭാര്യ: രത്നാഭായ് (റിട്ട. മാനേജർ, കൊപ്പം സർവീസ് സഹകരണ ബാങ്ക്), മകൻ: എൻ.യു. സുർജിത്ത് (കെടിഡിസി മാനേജർ,കണ്ണൂർ), എൻ.യു. ശ്രീജിത്ത് (ഒറ്റപ്പാലം താലൂക്ക് എംപ്ലാേയിസ് സൊസൈറ്റി). മരുമക്കൾ: രൂപശ്രീ, നിമിത. സഹോദരങ്ങൾ: പ്രകാശൻ, തങ്കമണി, പ്രേമലത, പരേതനായ സുകുമാരൻ

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: