തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി സെസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതിനിധിയുടെ പരിഹാസം. ഗോവിന്ദൻ മാഷിൻ്റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പൊലീന സ്റ്റേഷനിൽ പോകണം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനിൽ പാർട്ടി നേതാക്കൾക്ക് പോലും നീതി കിട്ടുന്നില്ലെന്നും വിമർശനമുയർന്നു. ആഭ്യന്തര വകുപ്പിനെതിരായ വിമർശനത്തിനിടെയാണ് വനിതാ പ്രതിനിധി പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാഷാശൈലിയെയും പരിഹസിച്ചത്.
സംസ്ഥാനസർക്കാരിനെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. ആരോപണ വിധേയനായ എഡിജിപി എം ആർ അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള മന്ത്രിസഭാതീരുമാനത്തെ, മുഖ്യമന്ത്രിയു സാന്നിധ്യത്തിൽ തന്നെ പ്രതിനിധികൾ വിമർശിച്ചു. കോടതി വ്യവഹാരത്തിലൂടെ അജിത് കുമാറിന് ഡിജിപിയാകാൻ കഴിയുമെന്നിരിക്കെ, സർക്കാർ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടിയിരുന്നില്ല. മന്ത്രിസഭ ചേർന്ന സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നില്ലെന്നും പ്രതിനിധികൾ പറഞ്ഞു.
തിരുവനന്തപുരം നഗരസഭ ഭരണത്തെയു പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. അവാർഡു കൊണ്ട് കാര്യമില്ല. ജനങ്ങളുടെ പിന്തുണയാണ് ഭരണം നിലനിർത്താൻ വേണ്ടതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നഗരസഭയുടെ പ്രവർത്തനം തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. നഗരസഭ ഭരണത്തിൽ തിരുത്തൽ ഉണ്ടായില്ലെയെങ്കിൽ 2025 ൽ ഭരണത്തിൽ തിരിച്ചുവരാനാകില്ല. റോഡുകൾ, കുടിവെള്ള പ്രശ്‌നം, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ പരാതി ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും പ്രതിനിധികൾ പറഞ്ഞു.
മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വാദങ്ങൾ ഉയർന്നു. മേയറെ യുഡിഎഫു. ബിജെപിയും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. അതുകൊണ്ട് നഗരസഭ ചെയ്യുന്ന കാര്യങ്ങൾ പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും മേയറെ അനുകൂലിക്കുന്നവർ പറഞ്ഞു..* വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും വിമർശനമുയർന്നു. സർക്കാരിന്റെ ധനകാര്യ മാനേജ്‌മെൻ്റ് പരിതാപകരമാണ ഡിവൈഎഫ്ഐ ചാരിറ്റി സംഘടനയായി മാറി. തുടർഭരണത്തിൻ്റെ തണലിൽ സഖാക്കൾക്ക് മൂല്യം നഷ്‌ടമായതായും പ്രതിനിധികൾ വിമർശിച്ചു.
