വിവാഹത്തിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂർ: കണ്ണൂർ തയ്യിലിൽ വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം.

തയ്യിലിലെ എന്‍എന്‍എം ഓഡിറ്റോറിയത്തിലേക്ക് വധൂവരന്‍മാരെ ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് കൂട് ഇളകിയത്. ഓഡിറ്റോറിയത്തിന്റെ ഒരു വശത്തായാണ് കൂട് ഉണ്ടായിരുന്നത്.

ഐക്കര സ്വദേശിയുടെ വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. തേനീച്ച കുത്തേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: