കോസ്റ്ററീക്ക : മുതലയുടെ ആക്രമണത്തിൽ കോസ്റ്ററീക്കൻ ഫുട്ബോൾ താരം ജെസ്യൂസ് ആൽബർട്ടോ ലോപസ് ഓർട്ടിസിന് ദാരുണാന്ത്യം.
ശനിയാഴ്ച കോസ്റ്ററീക്കയിലെ കാനസ് നദിയില്‍ വെച്ചാണ് സംഭവം. വ്യായാമത്തിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം പാലത്തിൽ നിന്ന് നദിയിലേക്ക് ചാടുകയും തുടർന്ന് മുതലയുടെ ആക്രമണത്തിന് ഇരയാവുകയുമായിരുന്നു. താരത്തിന്റെ മൃതദേഹവുമായി മുതല വെള്ളത്തിലൂടെ ദീർഘനേരം സഞ്ചരിച്ചു. മുതലയെ വെടിവെച്ചാണ് താരത്തിന്റെ മൃതദേഹം കരയ്ക്കെത്തിച്ചത്.
കോസ്റ്ററീക്കന്‍ ക്ലബ്ബ് ഡീപോര്‍ട്ടീവോ റിയോ കാനസ് താരമായിരുന്നു ലോപസ്.