കോൺഗ്രസ് എംഎൽഎമാരുടെ ക്രോസ് വോട്ടിങ്, ഇരു സ്ഥാനാർത്ഥികൾക്കും 34 വോട്ട്; ഹിമാചൽ പ്രദേശിൽ നറുക്കെടുപ്പിൽ ബിജെപിയ്ക്ക് വിജയം


ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിൽ രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത് നാടകീയ സംഭവങ്ങൾ. ഇരു സ്ഥാനാർത്ഥികൾക്കും ഒരേ വോട്ട് ലഭിച്ചതാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. നറുക്കെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചു. കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ടിങ് നടത്തിയെന്നാണ് ആരോപണം.

ബിജെപിയുടെ ഹർഷ് മഹാജനും കോൺഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. 6 കോൺഗ്രസ് അംഗങ്ങളും 3 സ്വതന്ത്രരും ബിജെപിക്ക് വോട്ടു ചെയ്തെന്നാണ് സൂചന. ബിജെപി ആഘോഷങ്ങൾ ആരംഭിച്ചു.

ഹിമാചൽ പ്രദേശിലെ 6 കോൺഗ്രസ് എംഎൽഎമാർ ഹരിയനയിലെ പഞ്ച്കുളയിലേക്ക് മാറിയിരുന്നു. രണ്ടു സ്വതന്ത്ര എംഎൽഎമാരെയും ഹരിയാനയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ സിആർപിഎഫ് ബസ്സുകളിൽ എംഎൽഎമാരെ കടത്തിക്കൊണ്ട് പോയെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു ആരോപിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: