കുന്നംകുളം: 65-ാ മത് സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായി പാലക്കാട്. തുടർച്ചയായി മൂന്നാം വട്ടമാണ് പാലക്കാടു കിരീടം നേടുന്നത്. 260 പോയിന്റുമായാണ് പാലക്കാട് ജില്ലാ തങ്ങളുടെ ആധിപത്യം നിലനിർത്തിയത്. 151 പോയിന്റോടെ മലപ്പുറമാണ് രണ്ടാമത്. സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി 57 പോയിന്റുമായി കിരീടം നിലനിർത്തി. മാർബേസിൽ കോതമംഗലത്തെ അവസാന നിമിഷം പിന്നിലാക്കിയാണ് ഐഡിയൽ കടകശ്ശേരിയുടെ കിരീട നേട്ടം. കഴിഞ്ഞ വർഷം ഏഴു സ്വർണം നേടിയ ഐഡിയൽ ഇത്തവണ അഞ്ചു സ്വർണമാണ് സ്വന്തമാക്കിയത്.
87 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തും 73 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമാണ്. സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിലെ സ്വർണ നേട്ടത്തിന് പിന്നാലെ പാലക്കാടിന്റെ ജ്യോതിക എം ട്രിപ്പിളടിക്കുകയും ചെയ്തു.