Headlines

നടി ഗായത്രി വർഷയ്ക്കെതിരെ സൈബർ ആക്രമണം ; പ്രതിരോധം തീർക്കാൻ ഇടത് സംഘടനകൾ

കൊച്ചി: നടിയും സംസ്കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷയ്ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതിരോധവുമായി ഇടത് സംഘടനകള്‍. സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്നാണ് ഡിവൈഎഫ്ഐ പ്രസ്താവന ഇറക്കി. ഇടത് സംസ്കാരിക സംഘടന പുരോഗമന കലാസാഹിത്യ സംഘവും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

രാജ്യത്തിൽ അധികാരത്തിലിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര സംഹിതകൾ സാംസ്കാരികമായി സമൂഹത്തിലേക്ക് എങ്ങനെ ഒളിച്ചു കടത്തുന്നുവെന്ന് ഒരു പ്രഭാഷണത്തിൽ പരാമർശിച്ചതിനെ തുടർന്നാണ് ഗായത്രി വർഷക്കെതിരെ നീചമായ സൈബർ ആക്രമണം തുടങ്ങിയത്. തൊഴിൽ മേഖലയായ അഭിനയത്തെയും അഭിനയിച്ച കഥാപാത്രങ്ങളെയും ചേർത്തു അശ്ലീലങ്ങളും ആക്ഷേപങ്ങളും നിറച്ച് ഒരു കലാകാരിയെ ആക്രമിക്കുന്നത് അവർ പറഞ്ഞ വാക്കുകളുടെ മൂർച്ചയും തെളിമയും കൊണ്ടാണെന്ന് വ്യക്തമാണ് – എന്നാണ് ഗായത്രിയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഡിവൈഎഫ്ഐ പറയുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: