തമിഴ്‌നാട്ടിലെ ധർമപുരിയിൽ നിന്നാ്‌ണ് ദളിത് സ്ത്രീകൾക്ക് ചിരട്ടിൽ ചായകൊടുത്ത വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇവർക്ക് ചായ നൽകിയ തോട്ടം ഉടമയെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്‌തു. 60കാരി ചിന്നതായി മകൻ്റെ ഭാര്യ 32കാരി ധരണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയായ സെല്ലി എന്ന 50കാരിയുടെ പരാതിയിലാണ് അറസ്റ്റ്. സെല്ലിയെ കൂടാതെ ശ്രീപ്രിയ, വീരമ്മാൾ, മാരിയമ്മാൾ എന്നിവർക്കാണ് ചിരട്ടയിൽ ചിന്നതായും മരുമകളും ചായ നൽകിയത്. മുമ്പും ഇവർ ഇത്തരത്തിൽ പെരുമാറിയിരുന്നു എന്നാണ് വിവരം.
ദളിത് വിഭാഗത്തിന്റേതല്ലാത്ത തൊഴിലിടങ്ങളിൽ സമാനസംഭവങ്ങൾ ഉണ്ടെന്ന ആരോപണം ശക്തമാണ്. ക്ഷേത്രങ്ങളിൽ ദളിത് വിഭാഗക്കാരോട് കാട്ടുന്ന വിവേചനത്തിൻ്റെ പല സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ക്ഷേത്രങ്ങളിൽ മാത്രമല്ല തൊഴിലടങ്ങളിലും ഇത് പതിവാണെന്ന് അവർ പറയുന്നു. അതേസമയം ഈ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമെന്നാണ് ഗൌഡ വിഭാഗത്തിലെ എം ശിവ എന്നയാൾ ആരോപിച്ചു.

