തിരുവനന്തപുരം :ആറ്റിങ്ങലിന് സമീപം ശങ്കരമംഗലത്ത് റബ്ബർ തോട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ആറ്റിങ്ങൽ സ്വദേശി സുജി (32 )ആണ് മരണപ്പെട്ടത് എന്ന് പറയപ്പെടുന്നു.വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ പുരയിടത്തിലാണ് മൃതദേഹം കണ്ടത് സുജിയുടേതെന്ന് കരുതപ്പെടുന്ന നദിക്കരയിൽ നിന്നും വസ്ത്രങ്ങൾ കണ്ടെത്തി. നദിക്കരയിൽ നിന്ന് കുറച്ച് മാറിയാണ് മൃതദേഹം കിടന്നത്. തേങ്ങ പറക്കാൻ രാവിലെ തോട്ടത്തിൽ വന്ന ആളാണ് മൃതദേഹം കണ്ടത്. കടയ്ക്കാവൂർ പോലീസ് കേസെടുത്തു തുടർനടപടികൾ സ്വീകരിച്ചു.
