കോഴിക്കോട്: വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പല്ലി. തിരുവനന്തപുരം – മംഗലാപുരം സി-5 കോച്ചില്‍ 75-ാം നമ്പര്‍ സീറ്റിലിരുന്ന യാത്രക്കാരനാണ് ഭക്ഷണത്തിനൊപ്പമുള്ള കറിയില്‍ നിന്ന് പല്ലിയെ കിട്ടിയത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
എറണാകുളത്തുവെച്ചാണ് വന്ദേഭാരതില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നതെന്ന് സഹയാത്രികര്‍ പറഞ്ഞു. പലരും ഭക്ഷണം കഴിച്ചുകഴിഞ്ഞ ശേഷം ഇദ്ദേഹം ഒരു പാത്രവുമായെത്തി ബഹളമുണ്ടാക്കിയത്. എന്താണ് കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞില്ലെന്നും സഹയാത്രികര്‍ പറയുന്നു. വന്ദേഭാരതിലെ കാറ്ററിങ് സര്‍വീസ് മാനേജരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ചത്ത പല്ലിയെയാണ് കിട്ടിയതെന്ന് പറഞ്ഞത്. എന്നാൽ അദ്ദേഹം ഭക്ഷണത്തില്‍നിന്ന് കിട്ടിയ ചത്ത പല്ലിയെ മറ്റു യാത്രികരെ കാണിക്കുകയും ചെയ്തില്ല. അതേസമയം ബഹളംവെച്ചു. മുന്‍പും സമാനമായ വിഷയം ഈ ട്രെയിനില്‍നിന്ന് ഉണ്ടായിട്ടുണ്ടെന്നും സഹയാത്രികര്‍ പറയുന്നു.
