Headlines

ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി; 10 വർഷമായ ആധാറുകൾ നിർബന്ധമായും പുതുക്കുക

ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി; 10 വർഷമായ ആധാറുകൾ നിർബന്ധമായും പുതുക്കുക

തിരുവനന്തപുരം: ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ സെപ്റ്റംബർ 14-വരെ ആയിരുന്നു ആധാർ പുതുക്കാനുള്ള അവസരമുണ്ടായിരുന്നത്. ഇപ്പോൾ ആധാർ പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസത്തേയ്‌ക്ക് കൂടി നീട്ടിയതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 2023 ഡിസംബർ 14 വരെ ഉപഭോക്താക്കൾക്ക് ആധാർ പുതുക്കാൻ സമയം ലഭിക്കും.

ഓൺലൈനായി പുതുക്കുന്നവർക്കാണ് സേവനം സൗജന്യമായി ലഭിക്കുന്നത്. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടയ്‌ക്കണം. 10 വർഷം മുൻപ് എടുത്ത എല്ലാ ആധാർ കാർഡുകളും നിർബന്ധമായും പുതുക്കണമെന്ന് യുഐഡിഎഐ അറിയിച്ചു. കൂടാതെ പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ ഉപയോക്താക്കൾ തീർച്ചയായും അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

ആധാർ കാർഡ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

* myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക
* ‘എന്റെ ആധാർ’ മെനു തിരഞ്ഞെടുക്കുക
* ‘നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
* ശേഷം’അപ്ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ശേഷം വരുന്ന കോളത്തിൽ ആധാർ നമ്പർ നൽകുക
* ക്യാപ്ച വെരിഫിക്കേഷൻ കൊടുക്കുക
* ശേഷം ലഭിക്കുന്ന ഒടിപി നൽകുക
* ‘ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിലേക്ക് തിരഞ്ഞെടുക്കുക
* അപ്ഡേറ്റ് ചെയ്യുന്നതിനായി ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങൾ നൽകുക
* ആവശ്യമുള്ള ഡോക്യൂമെന്റസ് സ്‌കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യുക
* നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
* ഒടിപി ഉപയോഗിച്ച് സാധൂകരിക്കുക

ഇത് പൂർത്തിയായ ശേഷം, ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ അപ്‌ഡേഷൻ ശരിയായി നടന്നു എന്ന് അറിയിക്കുന്ന ഒരു എസ്എംഎസ് ലഭിക്കും. ഇതേ രീതിയിൽ തന്നെ ആധാറിലെ മറ്റ് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: