ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത
നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതതെക്ക് പടിഞ്ഞാറൻ
രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങി.
സെപ്റ്റംബർ 29 ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കാം. തുടർന്ന് 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി
ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ ഉത്തർപ്രദേശ്, തെക്കൻ ഛത്തീസ്ഗഡ്, തീരദേശ തമിഴ്നാട്, വടക്കൻ ഒഡിഷ എന്നിവയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താൽ ഇനിയുള്ള അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത. നിലവിൽ ഇന്ന് ഒരിടത്തും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ മഴ സജീവമായേക്കം. 28ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 29ന് അഞ്ച് ഇടത്തും യെല്ലോ അലേർട്ടുണ്ട്.
28ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് ആണ്. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
