വെഞ്ഞാറമൂട്:മഴയിൽ മണ്ണിടിഞ്ഞു വീടുകൾ തകർന്ന സംഭവത്തിൽ പ്രദേശത്തെ പാറ ക്വാറിക്കെതിരെ നാട്ടുകാർ രംഗത്ത്.പുല്ലമ്പാറ മാമൂട് നീനു ക്രഷറിന് സമീപം കഴിഞ്ഞ ദിവസം ഒരു വീട് പൂർണമായി തകരുകയും മറ്റൊരു വീട് ഭാഗികമായി കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.ഇതു സമീപത്തു പ്രവർത്തിക്കുന്ന പാറ ക്വറിയിലെ പ്രവർത്തങ്ങളുടെ ഭാഗമായി സംഭവിച്ചതാണെന്ന് ചൂണ്ടി കാട്ടിയാണ് നാട്ടുകാർ രംഗത്തെത്തിയത്.നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ജാഗ്രത സമിതി രൂപീകരിച്ചു.ഇന്ന് വൈകുന്നേരം നടന്ന ജാഗ്രത സമിതി യോഗത്തിൽ കനത്ത മഴയെ അവഗണിച്ചു
സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ 200 ഓളം പേർ പങ്കെടുത്തു.ഇവിടുത്തെ ക്രഷറിൽ നിന്നുള്ള ഖനനം മൂലം മലകൾക്ക് വിള്ളൽ ഉണ്ടാവുകയും ഈ വിള്ളലുകളിൽ മഴവെള്ളം കെട്ടി അടിത്തട്ടിലെ മണ്ണ് നീങ്ങിയതിന്റെ ഫലമായി വീട് ഇടിഞത് എന്നാണ്നാട്ടുകാർ ആരോപിക്കുന്നത്. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പാറ ക്വാറിയുടെ പ്രവർത്തനം ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് ഉടൻ നിർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഉടൻ വീടുവച്ച് നൽകണമെന്നും ക്വാറിയിൽ ഇലക്ട്രിക് ക്യാപ്പ് ഉപയോഗിച്ച് പാറപൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന അതിശക്തമായ പ്രകമ്പനം മൂലം നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പലരുടെയും വീട് അപകടാവസ്ഥയിൽ ആണെന്നും നാട്ടുകാർ പറയുന്നു. ക്രഷറിന്റെ പ്രവർത്തനം തുടർന്നാൽ വൻ സമരപരിപാടികൾക്കാണ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ ജാഗ്രതാ സമിതിതീരുമാനം.പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ക്വാറി ഉടമയുടെ വീട്ടിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ജാഗ്രസമിതി അംഗങ്ങൾ പറയുന്നു.
