വെമ്പായം:പത്തനാപുരം ഗാന്ധിഭവന്റെ വെമ്പായം ശാഖയിൽ ഗാന്ധിഭവൻ സ്നേഹദീപത്തിന്റെ വികസന സമിതി യോഗം നടന്നു. സി ഇ.ഒ വിൻസന്റ് ഡാനിയേലിന്റെ അധ്യക്ഷതയിൽ പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ
ഡോക്ടർ പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ ആശംസ പ്രസംഗം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന അജിത്ത്,വെമ്പായം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീശൻ, സന്തോഷ്, വെൽഫെയർ ഓഫീസർ വിഷ്ണുപ്രിയ, പ്രിയ ജയചന്ദ്രൻതുടങ്ങിയവർ സംസാരിച്ചു. പുതിയ വികസന സമിതിയെയും തിരഞ്ഞെടുത്തു.
