Headlines

‘അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്നു’; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം: വിദ്യാർഥികൾക്കെതിരെ വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്നു. എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോയെന്നും എസ്.ഷാനവാസ് ചോദിച്ചു. കഴിഞ്ഞ മാസം 22 വീട് ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പരാമർശം.

‘കേരളത്തിൽ നിലവിൽ 69,000 ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരാണ്. 50 ശതമാനം വരെയുള്ള മാർക്കുകൾ ഔദ്യാര്യമായി നൽകാം.ജയിക്കുന്നവർ ജയിച്ചക്കട്ടെ. അതിന് ആർക്കും എതിർപ്പില്ല’. ബാക്കിയുള്ളത് പഠിച്ച് തന്നെ നേടിയെടുക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. പരീക്ഷകൾ പരീക്ഷകളായി നടത്തണമെന്നും ഇനി മുതൽ നിലവിലുണ്ടായിരുന്ന രീതി ഒഴിവാക്കണമെന്നും ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകരോട് പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: