ദേവദൂതന് ഇത്രയും വലിയൊരു സ്വീകാര്യത ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ സിബി മലയില്‍



ദേവദൂതന് ഇത്രയും വലിയൊരു സ്വീകാര്യത ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. സിനിമ കണ്ട് ആള്‍ക്കാര്‍ പോകും എന്നായിരുന്നു മനസില്‍. മനസ്സിന് കുളിർമയേകുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എല്ലാം അത്ഭുതമാണെന്നും അദ്ദേഹം പ്രതികരിച്ചു. ദേവദൂതന്‍ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.

“വളരെ സന്തോഷമാണ്. ജീവിതത്തില്‍ ഇങ്ങനെ ഒരനുഭവം മറ്റൊരു സംവിധായകനും ഉണ്ടായിട്ടുണ്ടാവില്ല. കാരണം 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞൊരു സിനിമ, 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ തലമുറ ആ സിനിമ കാണാന്‍ ആഗ്രഹിക്കുകയും അവരുടെ മുന്നിലേക്ക് ആ സിനിമയുടെ ഏറ്റവും നല്ല വെര്‍ഷന്‍ എത്തുകയും ചെയ്തിരിക്കുന്നു. ദേവദൂതന് ഇത്രയും വലിയൊരു സ്വീകാര്യത ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. സിനിമ കണ്ട് ആള്‍ക്കാര്‍ പോകും എന്നായിരുന്നു മനസില്‍. മനസ്സിന് കുളിർമയേകുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. എല്ലാം അത്ഭുതമാണ്. ഇതൊരു പഴയ സിനിമ ആണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താമായിരുന്നു. പക്ഷേ പുതിയൊരു സിനിമ കണ്ട ഫിലീങ്ങിലാണ് ആള്‍ക്കാര്‍ പോകുന്നത്. ചെറുപ്പക്കാരൊക്കെ എവിടെന്നൊക്കെയോ എന്‍റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നുണ്ട്. അന്ന് സിനിമ കണ്ടിട്ടില്ലാത്തവരാണ് ഈ സിനിമ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നത്. കണ്ടവരും വന്ന് കാണുന്നു. അന്നത്തെ പോലെ അല്ലെന്ന് പറയുന്നു. വളരെ റെയർ ആയിട്ടുള്ളൊരു കാര്യമാണിത്. കാൽ നൂറ്റാണ്ടിന് മുൻപ് തിയറ്ററിൽ ടോട്ടറി റിജക്റ്റഡ് ആയിട്ടുള്ളൊരു സിനിമ സ്വീകരിക്കപ്പെട്ടിരിക്കുന്നു”, എന്നായിരുന്നു സിബി മലയിലിന്‍റെ വാക്കുകള്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: