തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ഇന്ന് തുടങ്ങും. ഇതിനുള്ള 900 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അതുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണസംഘങ്ങള്‍ വഴിയും പെന്‍ഷന്‍ എത്തിക്കും.

