ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിം ഗിൾസിൽ കിരീടം ചൂടി സെർബിയയുടെ നൊവാക് ജോക്കോവിച്. ഫൈനലിൽ റഷ്യൻ കരുത്തൻ ഡാനിൽ മെദ്വെദെവിനെ വീഴ്ത്തിയാണ് ജോക്കോവിച് നാലാം തവണയും യു എസ് ഓപ്പൺ ചാമ്പ്യനാകുന്നത്. സ്കോർ 6-7, 7-6, 6-3
ജോക്കോവിചിന്റെ 24-ാം ഗ്രാൻസ്ലാം കിരീടമാണിത്. 2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ റഷ്യൻ താരം മെദ്വദെവിനായിരുന്നു ജയം.
ആ തോൽവിക്ക് മധുരപ്രതികാരവുമായി ഇന്നത്തെ വിജയം. ഇതോടെ ഓസ്ട്രേലിയൻ ഇതിഹാസം മാർഗരെറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ്സ്ലാം വിജയം എന്ന റെക്കോഡിന് ഒപ്പമെത്തി ജോക്കോവിച്ച്. ഇതോടെ അടുപ്പിച്ച് മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നാലുവട്ടം ജയിക്കുന്ന ആദ്യ കളിക്കാരനെന്ന അപൂർവ റെക്കോഡും 36കാരനായ ജോക്കോവിച്ച് സ്വന്തമാക്കി. ആർതർ അഷെ സ്റ്റേഡിയത്തിലെ ഈ വിജയത്തിലൂടെ ലോക ഒന്നാം നമ്പർ പദവിയിലേക്ക് ജോക്കോ വീണ്ടും എത്തി.
