വയനാട് :മാനന്തവാടി കൂടൽ കടവിൽ ആദിവാസി യുവാവിനുനേരേയുണ്ടായ ക്രൂരമായ ആക്രമണം ദലിത് പീഡനങ്ങളുടെ അവസാന അധ്യായമല്ല. മാതൻ എന്ന ആദിവാസി യുവാവ് മർദ്ദനത്തിനരയായത് ടൂറിസത്തിൻ്റെ മറവിൽ ഭരണകൂടം ആദിവാസികളുടെ അതി വാസകേന്ദ്രങ്ങളെ അവധി ആഘോഷകർക്കായി തുറന്നുകൊടുത്തതാണ്. മഹാപ്രളയത്തിലും സത്യസന്ധമായി ജീവിതം പുലർത്തുന്ന ആദിവാസി ജനതക്കു മേലുള്ള കടന്നുകയറ്റമാണ് മാനന്തവാടിയിൽ നടന്നത്.പരസ്പരം കലഹിക്കുന്ന രണ്ട് പേരെ പ്രശ്നത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു മർദ്ദനത്തിനിരയായ മാതൻ എന്ന യുവാവ്.പട്ടികജാതി/പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് കുറ്റക്കാരെ കണ്ടെത്തുന്നതിൽ പോലീസിനും വീഴ്ച പറ്റി. ആദിവാസികൾക്കും പട്ടികജാതിക്കാർക്കെതിരെയും കേസ്സെടുക്കാൻ പോലീസ് കാണിക്കുന്ന വ്യഗ്രത ഈ കേസിൽ കണ്ടില്ല. കുറ്റക്കാരെ അടിയന്തിരമായി കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പു വരുത്തുന്നതിന് പോലീസിന് കഴിഞ്ഞില്ലങ്കിൽ വയനാട്ടിലെ ആദിവാസി / ദലിത് ജനവിഭാഗങ്ങളെ ഉൾപ്പെടുത്തി വമ്പിച്ച ജനകീയ പ്രക്ഷോഭം AIDRM വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് വയനാട് ജില്ലാ സെക്രട്ടറി സൗമ്യ പ്രസ്താവനയിൽ അറിയിച്ചു.
