ഡിവിഷൻ നിലനിർത്താൻ ഇല്ലാത്ത കുട്ടികളുടെ പേരിൽ രേഖകൾ; മുൻ സ്കൂൾ പ്രിൻസിപ്പലിന് ഏഴര വർഷം കഠിന തടവ്

തിരുവനന്തപുരം: അനധികൃത നിയമനം നടത്തിയ കേസിൽ എയ്‌ഡഡ് സ്‌കൂൾ മുൻ പ്രിൻസിപ്പലിന് ഏഴര വർഷം കഠിന തടവും 1,70,000 രൂപ പിഴയും. കൊല്ലം കരുനാഗപ്പള്ളി അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ പ്രിൻസിപ്പൽ രമാകുമാരിയെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ഒന്നാം പ്രതിയാണ് രമാകുമാരി. രണ്ടാം പ്രതിയായ മാനേജർ കെആർ ശ്രീകുമാർ വിചാരണക്കിടെ മരണപ്പെട്ടതിനാൽ ഒഴിവാക്കി.

അയണിവേലികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 2004ൽ അനധികൃതമായി നിയമനം നടത്തിയ കേസിൽ മുൻ പ്രിൻസിപ്പൽ രമാ കുമാരിയെ തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 2004-2009 കാലഘട്ടത്തിൽ ഈ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ ആയിരുന്ന രമാകുമാരി, മാനേജർ കെആർ ശ്രീകുമാർ വ്യാജരേഖയുണ്ടാക്കി കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചത്. അതിലൂടെ അധിക തസ്തിക ഉണ്ടാക്കി അധ്യാപകരെ നിയമിച്ച് അവർക്ക് ശമ്പളം നൽകിയത് സർക്കാരിന് 8,94,647 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നായിരുന്നു കേസ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: