Headlines

ആശങ്ക വേണ്ട സാധാരണക്കാരുടെ ജീവനോപാധിയായ ഭൂമി പിടിച്ചെടുക്കില്ല; സർക്കാർ ഭൂമി തിരികെ പിടിക്കുമെന്നും കെ രാജൻ

ഇടുക്കി: മൂന്നാറിൽ സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിയിൽ മുന്നണിയിൽ ഭിന്നതയൊന്നും ഇല്ലെന്നും സർക്കാർ ഭൂമി തിരികെ പിടിക്കുമെന്നും റെവന്യൂ മന്ത്രി പറഞ്ഞു. സാധാരക്കാർക്ക് ആശങ്ക വേണ്ടന്നും അവരുടെ ഭൂമി കയ്യടക്കില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

മൂന്നാറിൽ നടപ്പാക്കുന്നത് ഇടതുമുന്നണിയുടെ നയമാണെന്നും കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണ മനുഷ്യർക്ക് ഒരാശങ്കയും വേണ്ടെന്നും സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധിയായ ഒരു ഭൂമിയും പിടിച്ചെടുക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകി.

അതേ സമയം എത്ര ഉന്നതരായാലും കയ്യേറ്റ ഭൂമി പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഎം നേതാവും എംഎൽഎയുമായ എംഎം മണിയും താനുമായി പ്രശ്നമൊന്നുമില്ലെന്നും കെ രാജൻ പറഞ്ഞു. എംഎം മണി നിഷ്കളങ്കനായ മനുഷ്യനാണ്. മാധ്യമങ്ങൾ ഓരോന്ന് പറഞ്ഞ് അദ്ദേഹത്തെ പ്രകോപിപ്പിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: