ദൂരദർശൻ ന്യൂസിന്റെ ലോഗോയിൽ മാറ്റം വരുത്തി ചാനൽ. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. ഡിസൈനിൽ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയിൽ മാത്രമല്ല ചാനലിൻ്റെ സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യൽ മിഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്

