തൃശൂർ: കേരള കലാമണ്ഡലം വിസിയായി ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല തിയറ്റർ വിഭാഗം മേധാവിയായിരുന്ന ഡോ. ബി. അനന്തകൃഷ്ണനെ നിയമിച്ചു. ചാൻസിലർ മല്ലിക സാരാഭായ് ആണ് സെർച്ച് കമ്മിറ്റി അംഗീകരിച്ച ശുപാർശ നിയമന ഉത്തരവ് പുറത്തിറക്കി.
നാടക രംഗത്ത് പ്രവർത്തിക്കുന്നയാളാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം. പത്തൊമ്പത് വർഷം പ്രൊഫസറായി പ്രവൃത്തി പരിചയമുണ്ട്. ഒന്നരക്കൊല്ലമായി കാലടി സർവ്വകലാശാല വിസിക്കായിരുന്നു കലാമണ്ഡലത്തിന്റെ അധിക ചുമതല. പുതിയ ചാൻസിലറായി മല്ലിക സാരാഭായി ചുമതലയേറ്റതിന് പിന്നാലെയാണ് ഡോ. ജെ പ്രസാദ് അധ്യക്ഷനായ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയമിച്ചത്. സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത 3 പേരുകളിൽ നിന്ന് ബി. അനന്തകൃഷ്ണന്റെ നിയമനം
