ചായമൻസ – അത്ഭുതങ്ങളുടെ മായൻ ഡോക്യുമെൻ്ററി പ്രകാശനം ഡോ ജോർജ് ഓണക്കൂർ നിർവഹിച്ചു



പരിസ്ഥിതി ദർശനങ്ങൾ ഭാവി തലമുറയുടെ വഴിവിളക്കാണെന്ന് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ.പരിസ്ഥിതി സംരക്ഷണ ചുമതല കുട്ടികൾ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതാണ്. വിദ്യാർഥികൾ പൊതു സമൂഹത്തിന് പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകണം.പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരത്തിന് വേണ്ടുന്ന മാർഗദീപങ്ങൾ കുട്ടികൾ ആണെന്നും അദ്ദേഹം പറഞ്ഞു. ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം.എഴുത്തുകാരനുംസംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയത്രി ബിന്ദു നന്ദന  തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഡോക്യുമെൻ്ററി ആണ് ചായമൻസ – അത്ഭുതങ്ങളുടെ മായൻ. ചായമൻസയുടെ ഗുണങ്ങളും പ്രാധാന്യവും അവതരിപ്പി ച്ചിരിക്കുന്ന ഈ ഡോക്യുമെൻ്ററി പ്രകൃതി സ്നേഹത്തിൻ്റെ ആശയം പകർന്നു നൽകുന്നു.

ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി,ബൈജു എസ് നായർ എന്നിവർ ചേർന്നാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.ആര്യൻ എസ് ബി നായർ ആണ് സങ്കേതിക സഹായം. എരുവ അനൂപ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്
. നിർമ്മാണ നിർവ്വഹണം ബി മുരളീധരൻ നായർ .
ഭക്ഷണമായും ഔഷധമായും അലങ്കാരമായും ഉപയോഗിക്കാൻ കഴിയുന്ന  അത്ഭുത  സസ്യങ്ങളുടെ കലവറയാണ് പ്രകൃതി.അത് യഥാവിധം പ്രയോജനപ്പെടുത്താൻ കഴിയണം.ഇനിയും ഇത്തരം ഡോക്യുമെൻ്ററികൾ സംവിധാനം ചെയ്യുമെന്ന് ബിന്ദു നന്ദന പറഞ്ഞു.ഡോക്യുമെൻ്ററിക്ക് സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം,സംവിധായകൻ പ്രജേഷ് സെൻ, വിജീഷ് മണി,ശ്രീകണ്ഠൻ കരിക്കകം,അഡ്വ.ജി മധുസൂദനൻ പിള്ള,രാധാകൃഷ്ണൻ കുന്നുംപുറം, ആർ.കിരൺ ബാബു,രതീഷ് അനിരുദ്ധൻ,അജിൽ മണിമുത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: