സാംസ്‌കാരിക പ്രവർത്തകനും നാടക നടനുമായ കൊല്ലം തിരുത്തിക്കര സ്വദേശി ജോബി ടി. ജോർജ് (43) സൗദിയിൽ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വിദഗ്‌ധ ചികിത്സ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 22 വർഷമായി ദമാമിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം സൗദിയിലുണ്ട്.

