മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ചു; രക്ഷിതാക്കളുടെ പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട : മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റില്‍. തുമ്പമണ്‍ സ്വദേശി രാജേഷാണ് പിടിയിലായത്. രാജേഷ് മദ്യപിച്ചതായി കുട്ടികളുടെ രക്ഷിതാക്കളാണ് സംശയം പോലീസിനെ അറിയിച്ചത്. പത്തനംതിട്ട ചെന്നീര്‍ക്കരയിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലവുതിട്ട പൊലീസ് വാഹനം തടഞ്ഞു. ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ രാജേഷ് മദ്യപിച്ചതായി വ്യക്തമായി. ഇയാള്‍ ഓടിച്ച ബസില്‍ 26 കുട്ടികളാണ് ഉണ്ടായിരുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: