മലപ്പുറം: എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ മർദിച്ചു. വേങ്ങരയിലാണ് സംഭവം. യുവാവ് ലഹരിക്കടിമയാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാൾ അമ്മയെ ക്രൂരമായി അടിക്കുകയായിരുന്നു. ചെനക്കൽ സ്വദേശി സൽമാൻ എന്ന ആളാണ് സ്വന്തം അമ്മയെ ക്രൂരമായി മർദിച്ചത്. യുവാവ് അക്രമാസക്തമായ വിവരം നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. വിവരം ലഭ്യമായ ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
