മദ്യപിച്ച് വാഹനമോടിക്കൽ; തെളിവായി ബ്രീത്ത് അനലൈസറിലെ ഒർജിനൽ പ്രിൻ്റ് ഔട്ട് നിർബന്ധമെന്ന് ഹൈക്കോടതി



           

തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനായി ഉപയോഗിക്കുന്ന ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് ശേഷം ഉപകരണത്തിൽ നിന്ന് ലഭിക്കുന്ന യഥാർത്ഥ പ്രിൻ്റ് ഔട്ട് കോടതിക്ക് മുന്നിൽ തെളിവായി ഹാജരാക്കണമെന്ന് ഹൈക്കോടതി.

ബ്രീത്ത് അനലൈസർ പരിശോധന നടത്തിയ ശേഷം പൊലീസ് തയ്യാറാക്കുന്ന ടൈപ്പ്റൈറ്റഡ് പകർപ്പ് കോടതിയിൽ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് വി.ജി. അരുൺ പ്രസ്താവിച്ചു. ഒർജിനൽ പ്രിൻ്റ് ഔട്ട് ആണ് ആവശ്യം. വാഹനമോടിക്കുന്നവർ മദ്യപിച്ചതായി സംശയം തോന്നിയാൽ രണ്ട് മണിക്കൂറിനുള്ളിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച മോട്ടോർ ബൈക്കുകാരന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: