ട്രെയിനിൽ വീണ്ടും ലഹരി വേട്ട; യുവാവിൽ നിന്ന് പിടികൂടിയത് പതിനാറര കിലോ കഞ്ചാവ്




മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. പതിനാറര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ബാഗ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. ചെന്നൈ എഗ് മോർ എക്സ് പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മൂന്ന് ബാഗുകളിലായി പ്ലാസ്റ്റിക് കവറിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Qries
സമീപ കാലത്ത് നിരവധി തവണയാണ് തിരൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ നിന്നും ട്രെയിനുകളിൽ നിന്നുമായി തിരൂർ ആർ.പി.എഫും എക്സൈസും കഞ്ചാവ് പിടികൂടുന്നത്. രണ്ടാഴ്ചയ്ക്കിടെ 31 കിലോയോളം കഞ്ചാവും ഏഴര കിലോ നിരോധിത ലഹരി ഉൽപന്നങ്ങളുമാണ് തിരൂർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ടി. യൂസഫലി, കെ.എം. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ധനേഷ്, അരുൺ രാജ്, ജയകൃഷ്ണൻ, ആർ.പി.എഫ് എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, ബി.എസ്. പ്രമോദ്, കെ.വി. ഹരിഹരൻ, ഹെഡ് കോൺസ്റ്റബിൾ സി. സവിൻ, കോൺസ്റ്റബിൾമാരായ ഒ.പി. ബാബു, ഇ.എസ്. സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് വെള്ളിയാഴ്ച നടന്ന പരിശോധനക്ക് നേതൃത്വം നൽകിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: