കൊല്ലം: വിഭാഗീയതയെ തുടർന്ന് കരുനാഗപ്പള്ളി സി.പി.എം ഏര്യാ കമ്മിറ്റി പിരിച്ചുവിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം
കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് പാർട്ടിക്ക് അംഗീകരിക്കാനാവില്ല. തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചുപൊറുപ്പിക്കില്ല.
ഈ പ്രശ്നങ്ങള്‍ ഗൗരവത്തോടെ ചർച്ച ചെയ്ത് നിലവിലുള്ള കരുനാഗപ്പള്ളി ഏര്യാ കമ്മിറ്റി പൂർണമായും പുനസംഘടിപ്പിക്കാൻ തീരുമാനിച്ചുവെന്നും ഒരു അഡ്ഹോക്ക് കമ്മറ്റി നിലവില്‍ വരുമെന്നും എംവി ഗോവിന്ദൻ അറിയിച്ചു.
പ്രതിഷേധിച്ചവർക്കെതിരായ നടപടികളില്‍ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
