കൊച്ചി: ഓണദിവസങ്ങളിൽ കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺകുമാറിനെയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട് വാടകക്കെടുത്തായിരുന്നു ഇവർ വാറ്റ് നടത്തിയിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യവിവരതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

