തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പാഠപുസ്തകം എന്ന നിലയില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ ഡി ജി പിയ്ക്ക് പരാതി നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതി മന്ത്രി ചൂണ്ടിക്കാട്ടി. ‘Mr Sinha’ എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് എക്സ് പ്ലാറ്റ്ഫോമില്‍ കേരള സര്‍ക്കാരിന്റേത് എന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തില്‍ നിന്നുള്ള പേജുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനും കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെ ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് വച്ചു പൊറുപ്പിക്കാനാവില്ല. ഈ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്യാനും അക്കൗണ്ട് ഉടമയുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പരാതിയില്‍ ആവശ്യപ്പെട്ടു.

