ന്യൂഡൽഹി: ഡൽഹിയിൽ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുട്ടി അബദ്ധത്തിൽ വീണു. ഡൽഹി ജൽ ബോർഡ് പ്ലാന്റിലെ കുഴൽക്കിണറിലാണ് കുട്ടി വീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
കേശോപൂർ മാണ്ഡി ഏരിയയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പുലർച്ചെ 1.15 ഓടേ ജൽ ബോർഡ് ജീവനക്കാരാനാണ് വിവരം പൊലീസിനെ അറിയിച്ചത്. രാത്രി മോഷണത്തിനായി ഓഫീസിൽ എത്തിയപ്പോൾ ഒരാൾ കുഴൽക്കിണറിൽ വീണു എന്നായിരുന്നു സന്ദേശം. ഡൽഹി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയും ഡൽഹി പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാണ്.

