പതിനെട്ട് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ആർസിബിയ്ക്ക് ഐപിഎൽ കിരീടം

ഐപിഎൽ 2025 ന്റെ കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്‌ലിക്കും സംഘത്തിനും കിരീട ധാരണം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി 184 ൽ അവസാനിച്ചു. 6 റൺസിനാണ് ജയം.


30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിംഗ് അവസാനം വരെ പൊരുതി. ജോഷ് ഇൻഗ്ലിസ് 39 റൺസും പ്രഭ്സിമ്രാൻ 26 റൺസും പ്രിയാൻഷ് ആര്യ 24 റൺസും നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിരാശപ്പെടുത്തി. പഞ്ചാബിനായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.


നേരത്തെ ടോസ് നഷ്ടപ്പെട്ടാണ് ആർസിബി ബാറ്റിങ്ങിനിറങ്ങിയത്. 35 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലി, 26 റൺസുമായി രജത് പാട്ടീദാർ, 24 റൺസുമായി മായങ്ക് അഗർവാൾ , 24 റൺസുമായി ജിതേഷ് ശർമ, 25 റൺസുമായി ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. പഞ്ചാബിന് വേണ്ടി കൈല്‍ ജാമിസണ്‍, അർഷ്ദീപ് സിംഗ് എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: